Blog Malayalam

ഈ 12 നിയമങ്ങൾ പാലിക്കൂ, സ്റ്റോക്ക് മാർക്കറ്റിൽ വിജയിയ്ക്കൂ

സ്റ്റോക്ക് മാർക്കറ്റിൽ നിങ്ങൾ ഒരു തുടക്കക്കാരനാണോ? അത്ര പരിചിതമല്ലാത്ത ഒരു ലോകത്ത് നിലയുറപ്പിയ്ക്കാൻ നിങ്ങൾ തീരെ സന്നദ്ധനായിട്ടില്ല എന്ന് തോന്നുന്നുണ്ടോ. എങ്കിൽ ഈ നിർദേശങ്ങൾ നിങ്ങളെ സഹായിയ്ക്കും.

  1. കാര്യവിവരമുള്ള നിക്ഷേപകൻ ആകൂ

നിങ്ങൾ എവിടെ നിക്ഷേപിയ്ക്കുന്നു എന്നതിനെ കുറിച്ച് വ്യക്തമായ ബോധം ഉണ്ടാകണം. നിക്ഷേപം നടത്താൻ ഉദ്ദേശിയ്ക്കുന്ന വ്യവസായം, അതിന്റെ ലാഭസാദ്ധ്യത, സ്ഥാപനത്തിൻറെ വിപണി മൂല്യം, വാണിജ്യ മൂല്യം എന്നിവ മനസിലാക്കുക. കൃത്യമായി മനസ്സിലാകാത്ത വ്യവസായത്തിൽ നിക്ഷേപിച്ചാൽ അത് വഴി പണം നഷ്ടപ്പെടാനും സ്റ്റോക്ക് മാർക്കറ്റിൽ വിശ്വാസം നഷ്ടപ്പെടാനും സാധ്യതയുണ്ട്

  1. സ്ഥാപനത്തിൻറെ അടുത്ത 20 വർഷത്തെ ലാഭ സാധ്യത കണക്കാക്കുക

സ്ഥാപനത്തിന് അടുത്ത 20 വർഷം ലാഭം ഉണ്ടാക്കാൻ ആകുമോ എന്ന് പരിശോധിയ്ക്കുക. ആകുമെങ്കിൽ തീർച്ചയായും അതിൻറെ ഓഹരിയുടെ മൂല്യം കൂടുകയും സ്ഥാപനം പാപ്പരാകാനുള്ള സാധ്യത കുറയുകയും ചെയ്യും

  1. വിപണി മൂല്യത്തേക്കാൾ സ്ഥാപനത്തിൻറെ അടിസ്ഥാനതത്ത്വങ്ങൾ മനസിലാക്കുക

വിപണി മൂല്യത്തേക്കാൾ ശ്രദ്ധിയ്‌ക്കേണ്ടത് സ്ഥാപനത്തിൻറെ അടിസ്ഥാനതത്ത്വങ്ങൾ ആണ്. കച്ചവടം, ഉൽപ്പന്നങ്ങളുടെ ആവശ്യകത, ലാഭ സാധ്യത എന്നിവ വിലയിരുത്തുക.

  1. അച്ചടക്കം ഉള്ള ഒരു നിക്ഷേപകൻ ആകൂ

കയ്യിൽ ഉള്ള പണത്തെ കുറിച്ചും അവ എവിടെ എങ്ങിനെ നിക്ഷേപിയ്ക്കണം എന്നതിനെ പറ്റിയും വ്യക്തമായ ധാരണ ഉണ്ടാക്കുക. പ്രതീക്ഷയ്‌ക്കൊത്ത് കാര്യങ്ങൾ നീങ്ങിയില്ലെങ്കിൽ എന്ത് ചെയ്യണം എന്നതിനെ കുറിച്ചും ധാരണ ഉണ്ടാക്കുക. ഉദാഹരണത്തിന് നിങ്ങൾ നിക്ഷേപിച്ചതിന് ശേഷം ഓഹരി മൂല്യം കുത്തനെ താഴ്ന്നുവെന്ന് കരുതുക, സ്ഥാപനത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ, അടിസ്ഥാനതത്ത്വങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തി, സാഹചര്യം കണക്കിലെടുത്ത് നിങ്ങൾ അതിൽ വീണ്ടും നിക്ഷേപിക്കും.

  1. സന്തുലിതമായ ഒരു പോർട്ട്ഫോളിയോയുടെ ഉണ്ടാക്കുക

പോർട്ട്ഫോളിയോയുടെ എണ്ണം സന്തുലിതമായിരിയ്ക്കണം. ഒരെണ്ണത്തിൽ മാത്രമായി നിക്ഷേപിയ്ക്കാതെ പലതിലായി നിക്ഷേപിയ്ക്കുക. പോർട്ട്ഫോളിയോയുടെ എണ്ണം 10 അല്ലെങ്കിൽ 20 ആയി ചുരുക്കുന്നതാണ് ഇടയ്ക്ക് നിരീക്ഷിയ്ക്കാൻ നല്ലത്.

  1. നിരീക്ഷിയ്ക്കാൻ പാകത്തിൽ പോർട്ട്ഫോളിയോയുടെ എണ്ണം പരിമിതപ്പെടുത്തുക

10 അല്ലെങ്കിൽ 20 എന്നതിലേക്ക് പോർട്ട്ഫോളിയോയുടെ എണ്ണം പരിമിതപ്പെടുത്തുക. മൂന്നോ ആറോ മാസം കൂടുമ്പോൾ നിരീക്ഷണം നടത്തുമ്പോൾ എണ്ണം കുറയുന്നതാണ് നല്ലത്.

  1. യഥാർത്ഥവും പ്രായോഗികവുമായ ഒരു ആദായം പ്രതീക്ഷിയ്ക്കുക

നിക്ഷേപത്തിൽ നിന്നുള്ള വരവിന്റെ കാര്യത്തിൽ പ്രായോഗികമായി ചിന്തിയ്ക്കുക. നിക്ഷേപത്തിന്റെ 10 അല്ലെങ്കിൽ 12 ശതമാനം ആണ് പ്രതീക്ഷിയ്ക്കാവുന്ന വരുമാനം.

  1. റിസ്ക് സാധ്യത

സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങളിലെ റിസ്ക് തിരിച്ചറിയുക. അപ്രതീക്ഷിതമായി ഓഹരിയുടെ മൂല്യത്തിൽ 20 അല്ലെങ്കിൽ 30 ശതമാനം ഇടിവ് ഉണ്ടായാൽ നഷ്ടം എങ്ങിനെ നിയന്ത്രണത്തിൽ കൊണ്ട് വരണം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുക

  1. ലോൺ എടുത്തു നിക്ഷേപിയ്ക്കാതിരിയ്ക്കുക

ലോൺ എടുത്ത് കിട്ടുന്ന തുക ഉപയോഗിച്ച് നിക്ഷേപം നടത്താതിരിയ്ക്കുക. ലോണിൻറെ തിരിച്ചടവും സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങളിൽ അടങ്ങിയിട്ടുള്ള റിസ്‌കും അധിക ബാധ്യത ആയേക്കാം

  1. അധിക പണം ഉപയോഗിച്ച് നിക്ഷേപം നടത്തുക

അധിക പണം അല്ലെങ്കിൽ ഉടൻ ആവശ്യമില്ലാത്ത പണം ഉപയോഗിച്ച് നിക്ഷേപം നടത്തുക. സ്റ്റോക്ക് മാർക്കറ്റിലെ റിസ്ക് തന്നെ കാരണം.

  1. പോർട്ട്ഫോളിയോ നിരീക്ഷിയ്ക്കുക

മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും പോർട്ട്ഫോളിയോ നിരീക്ഷിയ്ക്കുക. പോർട്ട്ഫോളിയോയുടെ എണ്ണം കുറച്ചാൽ നിരീക്ഷണം എളുപ്പമാകും

  1. സ്റ്റോക്ക് മാർക്കറ്റിന്റെ ഉയർച്ച താഴ്ചയ്ക്ക് അനുസരിച്ചു ഓഹരി വിൽക്കുകയോ വാങ്ങുകയോ ചെയ്യാതിരിയ്ക്കുക.

സ്റ്റോക്ക് മാർക്കറ്റിന്റെ ഉയർച്ച താഴ്ചയ്ക്ക് അനുസരിച്ചു ക്രയവിക്രയം നടത്താതിരിയ്ക്കുക. കയ്യിലുള്ള പണത്തിന് അനുസരിച്ചു ഒരു പോർട്ട്ഫോളിയോ ഉണ്ടാക്കി നിക്ഷേപിയ്ക്കുക. നിങ്ങൾ ഉദ്ദേശിച്ച ഫലം ലഭിയ്ക്കാതിരിക്കില്ല

ഈ നിർദേശങ്ങൾ പാലിക്കൂ. മികച്ച സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകൻ ആകൂ.

Leave a Reply

Your email address will not be published. Required fields are marked *

Close Bitnami banner
Bitnami